വിവാഹപ്പിറ്റേന്ന് ഭാര്യാ ഗൃഹത്തില്‍ നിന്നിറങ്ങിയ യുവാവ് കായലില്‍ മരിച്ച നിലയില്‍

തൃശൂരില്‍ വിവാഹത്തിന്റെ പിറ്റേന്ന് കാണാതായ നവവരന്റെ മൃതദേഹം കായലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 37 വയസായിരുന്നു.

ചേറ്റുവ കായലിലാണ് ധീരജിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 10.15ന് മീന്‍ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികളുടെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read more

ഈ മാസം 20നായിരുന്നു ധീരജിന്റെ വിവാഹം. മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശി നീതുവിനെയാണ് വിവാഹം കഴിച്ചത്. ഭാര്യയുടെ വീട്ടില്‍ ആയിരുന്ന ധീരജ് തിങ്കളാഴ്ച സ്വന്തം വീട്ടിലേക്ക് പോകാന്‍ അവിടെ നിന്ന് ഇറങ്ങിയിരുന്നെങ്കിലും വീട്ടില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ ധീരജിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.