'ഒരു ആശ്വാസവാക്ക് പോലും പറയാത്തവരുണ്ട്, പലർക്കും ഇപ്പോഴും സംശയം'; കേസ് ജീവിതം തന്നെ തകർത്തുവെന്ന് ഷീല സണ്ണി

കേസ് ജീവിതം തന്നെ തകർത്തുവെന്ന് വ്യാജ എൽഎസ്‌ഡി കേസിൽ കുറ്റാരോപിതയായ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി. പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകാനെത്തിയപ്പോഴായിരുന്നു ഷീലയുടെ പ്രതികരണം. കേസിൽ തൻ്റെ നിരപരാധിത്വം തെളിഞ്ഞിട്ടും ബന്ധുക്കളായ പലരും തന്നെ ഇപ്പോഴും സംശയത്തോടെയാണ് കാണുന്നതെന്നും ഷീല പറഞ്ഞു.

തന്നെ വ്യാജ കേസിൽ കുടുക്കിയ സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് ഷീല മൊഴി നൽകിയത്. തനിക്കറിയാവുന്ന കാര്യങ്ങൾ പൊലീസിനോട് പറഞ്ഞുവെന്നും കേസിൽ എക്സൈസിനും പങ്കുണ്ടെന്നും ആരോപിച്ച് ഷീല സണ്ണി, കേസ് കാരണം ജീവിതം തന്നെ തകർന്നുവെന്നും പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് താൻ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും 72 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നും ഷീല പറഞ്ഞു.

അതേസമയം കേസ് കാരണം ജീവിതം തകർന്നുവെന്നും ഷീല സണ്ണി പറഞ്ഞു. ബ്യൂട്ടി പാ‍ർലറിലെ വരുമാനം കൊണ്ട് ജീവിച്ചതാണ്. ആ സംരംഭം മുന്നോട്ട് കൊണ്ടുപോകാനായില്ല. കേസിൽ തൻ്റെ നിരപരാധിത്വം തെളിഞ്ഞിട്ടും ബന്ധുക്കളായ പലരും തന്നെ ഇപ്പോഴും സംശയത്തോടെയാണ് കാണുന്നത്. വിളിച്ചിട്ട് ഒരു സമാധാന വാക്ക് പോലും പറയാത്ത കുറേപ്പേരുണ്ടെന്നും ഷീല പറഞ്ഞു.