കിഫ്ബി ടോള്‍ പിരിവില്‍ നിലപാടില്‍ മലക്കം മറിഞ്ഞ് മുന്‍ ധനമന്ത്രി തോമസ് ഐസക്. കേന്ദ്രനയം നേരിടാന്‍ ടോള്‍ പിരിക്കേണ്ടി വരുമെന്ന് തോമസ് ഐസക് പറഞ്ഞു. ടോളിന് ബദല്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷം പറയട്ടെയെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. നേരത്തെ കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പിരിക്കില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ നിയമസഭയിലെ പ്രസ്താവന.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തോമസ് ഐസക്. അതേസമയം കിഫ്ബി ടോള്‍ പിരിവ് നടത്തിയാല്‍ ജനം അടിച്ചു പൊളിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. കേരളത്തില്‍ ടോള്‍ പിരിക്കാന്‍ സമ്മതിക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Read more
2019 ജൂണിലാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് അന്നത്തെ ധനമന്ത്രി തോമസ് ഐസക് കിഫ്ബി പദ്ധതികളില്‍ നിന്ന് ടോളോ യൂസര്‍ ഫീയോ പിരിക്കില്ലെന്ന് വിശദീകരിച്ചത്.