ഇന്നും നാളെയും ട്രെയിന്‍ ഗതാഗത നിയന്ത്രണം

നരേന്ദ മോദിയുടെ സന്ദര്‍ശനത്തിന്റെയും വന്ദേഭാരത് ഉദ്ഘാടനത്തിന്റെയും ഭാഗമായി ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. വിവിധ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. ഇതു കൂടാതെ നാളെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പവര്‍ ഹൗസ് റോഡിലെ രണ്ടാം ഗേറ്റ് വഴി മാത്രമായിരിക്കും യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുക.

മലബാര്‍ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. ചെന്നൈ-തിരുവനന്തപുരം ഡെയ്ലി മെയില്‍ ഇന്നും നാളെയും കൊച്ചുവേളി വരെ മാത്രമേ സര്‍വീസ് നടത്തൂ. പുറപ്പെടുന്നതും കൊച്ചുവേളിയില്‍ നിന്നാകും.

നാഗര്‍കോവില്‍ – കൊച്ചുവേളി എക്‌സ്പ്രസ് ഇന്നും നാളെയും നേമത്ത് സര്‍വീസ് നിര്‍ത്തും. കൊല്ലം – തിരുവനന്തപുരം സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഇന്നും നാളെയും കഴക്കൂട്ടത്ത് സര്‍വീസ് അവസാനിപ്പിക്കും. പുറപ്പെടുന്നതും കഴക്കൂട്ടത്ത് നിന്നാകും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മലബാര്‍ എക്‌സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും.

അമൃത എക്‌സ്പ്രസും ശബരി എക്‌സ്പ്രസും ഇന്ന് കൊച്ചുവേളിയില്‍ സര്‍വീസ് നിര്‍ത്തും. കൊച്ചുവേളി – നാഗര്‍കോവില്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിക്ക് പകരം രണ്ടര മണിക്ക് നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെടും. ബുധനാഴ്ച 4.55 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട സില്‍ചര്‍ അരോണയ് പ്രതിവാര എക്‌സ്പ്രസ് 6.25 നാകും പുറപ്പെടുക.

Read more

മധുരൈ – തിരുവനന്തപുരം അമൃത എക്സ്പ്രസ് ഇന്ന് കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് എന്നിവ നാളെ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും.