മണിമലയാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

തിരുവല്ല മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക് (15), ശബരീനാഥ് (15) എന്നിവരാണ് മരിച്ചത്. മല്ലപ്പള്ളിയില്‍ കുടുംബവീട്ടില്‍ ഒരു ചടങ്ങിനായാണ് ഇവര്‍ എത്തിയത്.

ഇവര്‍ തൃശൂരിലാണ് താമസം. എന്നാല്‍ വീട്ടുകാരോട് പറയാതെ ഉച്ചകഴിഞ്ഞ് 3 മണിയോടെ മറ്റു മൂന്നു കൂട്ടികള്‍ക്കൊപ്പം മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയതാണ്. വടക്കന്‍ കടവിലെ കയത്തിലാണ് മുങ്ങിയത്.
ഇന്ന് വൈകിട്ട് 3.45 ഓടെയാണ് അപകടം സംഭവിച്ചത്. കുട്ടികള്‍ മുങ്ങി താഴുന്നത് കണ്ട് പ്രദേശവാസികള്‍ നദിയില്‍ ചാടിയാണ് കുട്ടികളെ കരയ്‌ക്കെത്തിച്ചത്.

Read more

ഇവരെ ഉടന്‍ തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു കരയ്ക്കെത്തിച്ച് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രണ്ട് കുട്ടികള്‍ അപ്പോഴെക്കും മരിച്ചിരുന്നു.