ശബരിമലയിലെ പുതിയ ഭസ്മക്കുള നിര്‍മ്മാണത്തിന് രണ്ടാഴ്ചത്തേക്ക് സ്റ്റേ. സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. പുതിയ ഭസ്മക്കുളം നിര്‍മ്മിക്കുന്നത് സംബന്ധിച്ച തീരുമാനം തന്നെ അറിയിച്ചില്ലെന്ന സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഹൈക്കോടതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ അനുവദിച്ചത്.
അതേസമയം പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച തീരുമാനം സ്പെഷ്യല്‍ കമ്മീഷണറെ അറിയിച്ചിരുന്നുവെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതികരണം. സ്പെഷ്യല്‍ കമ്മീഷണറുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് വരാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
Read more
ശബരി ഗസ്റ്റ് ഹൗസുകള്‍ക്ക് സമീപം നിര്‍മ്മിക്കാനിരുന്ന ഭസ്മക്കുളത്തിന് ഞായറാഴ്ചയാണ് തറക്കല്ലിട്ടത്. 60 ലക്ഷത്തോളം രൂപയാണ് നിര്‍മ്മാണ ചെലവ്. നിലവിലെ ഭസ്മക്കുളം വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന വിലയിരുത്തലിലാണ് പുതിയ ഭസ്മക്കുളം നിര്‍മ്മിക്കാന്‍ തീരുമാനമായത്.