വടക്കഞ്ചേരി അപകടം കുട്ടികളുടെ നിലയില്‍ ആശങ്കപ്പെടാന്‍ ഒന്നും തന്നെയില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. ചെറിയ പരുക്കുകളാണ് ഉള്ളത്. ആരുടെയും നീല ഗുരുതരമല്ല. കുട്ടികള്‍ സ്റ്റേബിള്‍ ആണ്. ശാന്തരാണ് കുട്ടികള്‍. അപകട സമയത്ത് പലരും ബസില്‍ സിനിമ കാണുകയായിരുന്നു, ചിലര്‍ ഉറങ്ങുകയായിരുന്നു.
അഞ്ച് പേരുടെ കൈക്കും കാലിനും പൊട്ടലുകള്‍ ഉണ്ട് ഓപ്പറേഷന്‍ വേണ്ടി വരും. മെഡിക്കല്‍ കോളജില്‍ കൃത്യമായ ചികിത്സ നല്‍കിവരുന്നു. മുതിര്‍ന്ന ആളുകളിലെ ചിലരുടെ പരുക്കുകള്‍ മാത്രമാണ് ഗുരുതരമെന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തിാലയിരുന്ന ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിനു പിന്നിലിടിച്ച് കയറിയാണ് അപകടം. സംഭവത്തില്‍ 9 പേര്‍ മരിച്ചു. 40 പേര്‍ക്കു പരുക്കേറ്റു.
Read more
മരിച്ചവരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും, 3 പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാള്‍ അധ്യാപകനുമാണ്. എല്‍ന ജോസ് ക്രിസ്‌വിന്റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവല്‍, എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. ദീപു, അനൂപ്, രോഹിത എന്നിവരാണ് കെഎസ്ആര്‍ടിസിയിലെ യാത്രക്കാര്‍, വിഷ്ണു ആണ് മരിച്ച അധ്യാപകന്‍.