തിരുവനന്തപുരത്ത് ഗതാഗതം തടസപ്പെടുത്തി സിപിഎം സ്റ്റേജ് കെട്ടിയ സംഭവത്തില്‍ പൊലീസ് നടപടി. സ്റ്റേജ് നിര്‍മ്മാണത്തിന് ഉപയോഗിച്ച സാധനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പവര്‍ യൂണിറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് പുറമേ കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
വഞ്ചിയൂര്‍ സിപിഎം ഏര്യ സെക്രട്ടറി പി ബാബുവാണ് കേസില്‍ ഒന്നാം പ്രതി. 20 ഏര്യ കമ്മിറ്റി അംഗങ്ങളും പ്രതിപ്പട്ടികയിലുണ്ട്. ഇതുകൂടാതെ എട്ട് അതിഥി തൊഴിലാളികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വഞ്ചിയൂര്‍ പൊലീസ് ആണ് സംഭവത്തില്‍ കേസെടുത്തത്. എന്നാല്‍ സാധന സാമഗ്രികള്‍ കസ്റ്റഡിയിലെടുത്തത് സിപിഎമ്മിനെതിരെയുള്ള നടപടി ലഘൂകരിക്കുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
Read more
വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന് സമീപമായിരുന്നു ഏര്യ സമ്മേളനത്തിന്റെ വേദി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഹൈക്കോടതി സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്.