സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള 2025-26 വര്‍ഷത്തെ കരട് മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. പുതിയ മദ്യനയ പ്രകാരം ടൂറിസ്റ്റ് ആവശ്യം മുന്‍നിറുത്തി ഒന്നാം തീയതിയിലും ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഇനി മുതല്‍ മദ്യം വിളമ്പാം. പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാന്‍ അനുമതിയുണ്ട്.
വിവാഹം, അന്തര്‍ ദേശീയ കോണ്‍ഫറന്‍സ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതിനായി ചടങ്ങുകള്‍ മുന്‍കൂട്ടി കാണിച്ച് എക്‌സൈസ് കമ്മീഷണറുടെ അനുമതി നേടണം. ബാര്‍ തുറക്കരുതെന്നും ചടങ്ങില്‍ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിര്‍ദേശം. അതേ സമയം ബീവറേജിനും ബാറുകള്‍ക്കും ഡ്രൈഡേ തുടരും.
Read more
ബാറുകളുടെ വാര്‍ഷിക ലൈസന്‍സ് തുക 35 ലക്ഷം എന്നതില്‍ മാറ്റമില്ലാതെ തുടരും. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളില്‍ മദ്യം വിളമ്പുന്നതിനായി യാനങ്ങള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല. ആരാധനാലയങ്ങളില്‍ നിന്നും വിദ്യാലയങ്ങളില്‍നിന്നും 400 മീറ്ററാണ് കള്ളുഷാപ്പുകളുടെ ദൂരപരിധി.