വയനാട് ദുരന്തം: നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു; സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ക്ലബുകള്‍

വയനാടിലെ ഉരുള്‍പ്പെട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ മന്ത്രിമാരായ പി.പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് തീരുമാനമായതെന്ന് കളക്ടര്‍ അറിയിച്ചു.

തുടര്‍ന്ന് കളക്ടറേറ്റില്‍ നെഹ്‌റു ട്രോഫി സബ് കമ്മിറ്റി യോഗം ചേര്‍ന്ന് ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടത്. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ് ആലോചന.

നേരത്തെ നിശ്ചയിച്ച സാംസ്‌കാരി ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂര്‍ണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടിരുന്നു. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പില്‍ വലിയ സാമ്ബത്തിക നഷ്ടമുണ്ടാകുമെന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാണിച്ചത്.