വാളയാറില്‍ കാട്ടുതീ പടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം

വാളയാര്‍ വനമേഖലയില്‍ കാട്ടുതീ പടരുന്നു. വാളയാര്‍ അട്ടപ്പള്ളം താഴ്‌വരയില്‍ നിന്ന് പടര്‍ന്ന തീ മലമുകളിലേക്ക് എത്തി. വനം വകുപ്പിന്റെ 40 അംഗസംഘം കിണഞ്ഞു പരിശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.

തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം തുടരുന്നതായി വനം വകുപ്പ് അറിയിച്ചു. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തീയണക്കാന്‍ ശ്രമിക്കുന്നത്.

Read more

ശനിയാഴ്ച ഉച്ചയോടെയാണ് അട്ടപ്പള്ളം താഴ്വരയില്‍ തീ പടര്‍ന്നത്. ഡ്രോണ്‍ ഉപയോഗിച്ച് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി വനംവകുപ്പ് അറിയിച്ചു.