ഇതിനെയാണ് വൈരുദ്ധ്യാത്മിക അവസരവാദം, ക്ഷമിക്കണം ഭൗതികവാദം എന്ന് വിളിക്കുന്നത്: രാഹുൽ മാങ്കൂട്ടത്തിൽ

കെ എം മാണി അഴിമതിക്കാരനാണെന്നും അതുകൊണ്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ബജറ്റ് തടസ്സപ്പെടുത്തി പ്രതിഷേധമുയര്‍ത്തിയതെന്നും സുപ്രീംകോടതിയില്‍ നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു. വിഷയത്തിൽ ജോസ് കെ മാണിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.

തൻ്റെ പിതാവിനെ അഴിമതിക്കാരനെന്ന് വിളിച്ച LDF നെതിരെ ജോസ്മോൻ്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ജോസ്മോൻ മുണ്ട് മുറുക്കിയുടുക്കാനും, പിണറായിയെ നേരിൽ കണ്ട് പൊട്ടിക്കരയാനും തീരുമാനിക്കും എന്ന് രാഹുൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

KM മാണിയുടെ പാർട്ടിക്ക് LDF വക 12 സീറ്റ്,
KM മാണിയുടെ സ്മാരകത്തിന് LDF സർക്കാർ വക 5 കോടി,
KM മാണി പക്ഷേ അഴിമതിക്കാരനെന്ന് LDF സർക്കാർ വക കോടതിയിൽ വാദം,
ഇതിനെയാണ് വൈരുദ്ധ്യാത്മിക അവസരവാദം, ക്ഷമിക്കണം ഭൗതികവാദം എന്ന് വിളിക്കുന്നത്.

Read more

തൻ്റെ പിതാവിനെ അഴിമതിക്കാരനെന്ന് വിളിച്ച LDF നെതിരെ ജോസ്മോൻ്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ജോസ്മോൻ മുണ്ട് മുറുക്കിയുടുക്കാനും, പിണറായിയെ നേരിൽ കണ്ട് പൊട്ടിക്കരയാനും തീരുമാനിക്കും. കരയുമ്പോൾ ഏങ്ങലടിക്കരുത് എന്ന് CPIM കർശന നിർദേശം നല്കിയിട്ടുണ്ട്.