കാല്‍മുട്ടിനേറ്റ പരിക്ക് കാരണം മുന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തിലാണ് മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ കളിക്കാനിറങ്ങിയത്. രോഹിതിന് പകരം വില്‍ ജാക്‌സ് റിയാന്‍ റിക്കല്‍ട്ടനൊപ്പം മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്തു. ഈ സീസണില്‍ ആദ്യ മത്സരങ്ങളില്‍ എല്ലാം കുറഞ്ഞ സ്‌കോറില്‍ പുറത്തായ ഹിറ്റ്മാന്റെ നല്ലൊരു ഇന്നിങ്ങ്‌സിനായി ആരാധകര്‍ കാത്തിരിക്കവേയായിരുന്നു അദ്ദേഹത്തിന് പരിക്ക് വില്ലനായത്. പ്രാക്ടീസ് മത്സരത്തിനിടെയാണ് രോഹിതിന് കാല്‍മുട്ടിന് പരിക്കേറ്റത്.
അതേസമയം രോഹിതിന്റെ ഫിറ്റ്‌നെസിനെ കുറിച്ച് കോച്ച് ജയവര്‍ധനെ മനസുതുറന്നിരുന്നു. “കാല്‍മുട്ടിന് പരിക്കേറ്റ ശേഷം ഇന്നലെ രോഹിത് ബാറ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്ന് ജയവര്‍ധനെ പറയുന്നു. പക്ഷേ ഒരു ഭാരവും വയ്ക്കാന്‍ കഴിഞ്ഞില്ല. വീണ്ടും അദ്ദേഹം ഇന്ന് രാവിലെ എത്തി ഫിറ്റ്‌നെസ് ടെറ്റ് നടത്തി. അതില്‍ ഭാരം വയ്ക്കുന്നത് അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാക്കി. ഈ മത്സരത്തിന് ഇറങ്ങുകയാണെങ്കില്‍ അത് 100% ഫിറ്റ്‌നെസോടെയാവണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായി
അതിനാല്‍ ഇതിനായി കുറച്ചുദിവസം കൂടി അദ്ദേഹത്തിന് സമയം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നെറ്റ്‌സില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമാണ്, ജയവര്‍ധനെ പറഞ്ഞു. ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി വെറും 21 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. രോഹിത് പിന്മാറിയ മത്സരത്തില്‍ ഓള്‍റൗണ്ടര്‍ രാജ് അങ്കദ് ബാവ ഇന്നലെ മുംബൈയ്ക്കായി അരങ്ങേറി.