ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് പേര്‍ തീപിടുത്തത്തില്‍ മരിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
വെളളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. അപകടത്തില്‍ രക്ഷപ്പെട്ട കോവിഡ് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണത്തിന് ഉത്തരവിട്ടു.
കഴിഞ്ഞ ഓഗസ്റ്റില്‍ അഹമ്മദബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലുണ്ടായ തീ പിടിത്തത്തില്‍ എട്ട് കോവിഡ് രോഗികള്‍ മരിച്ചിരുന്നു.