ഡല്‍ഹിയില്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് വന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ വാഗ്ദാനം.
യുവ ഉഡാന്‍ യോജന എന്ന പേരിലാണ് വാഗ്ദാനം. ഡല്‍ഹിയില്‍ ഇന്ന് വികസനം എത്തുന്നില്ല. ഷീല ദീക്ഷിതിന്റെ കാലത്താണ് ഡല്‍ഹിയില്‍ വികസനം കൊണ്ടു വന്നത്. ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നടപ്പാക്കുമെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഭരണകാലത്ത് യാഥാര്‍ത്ഥ്യം സുതാര്യമായി അവതരിപ്പിച്ചിരുന്നുവെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.
Read more
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ യുവാക്കളെ കയ്യൊഴിഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി നടക്കുന്നത് കുറ്റപ്പെടുത്തല്‍ മാത്രം. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കടമകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. കേന്ദ്ര സര്‍ക്കാരും എഎപിയും തമ്മിലുള്ള തര്‍ക്കത്തില്‍ ദുരിതം അനുഭവിക്കുന്നത് ജനങ്ങളാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.