ധാരാവിയിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടുത്തം; ആറ് പേർക്ക് പരിക്ക്

മുംബൈ ധാരാവിയിൽ വ്യവസായ മേഖലയിൽ തീപിടുത്തം. ഇന്ന് പുലർച്ചെ നാലു മണിയോടെ ധാരാവി അശോക് മിൽ കോംമ്പൗണ്ടിലാണ് തീപിടുത്തമുണ്ടായത്. തീപ്പിടിത്തത്തിൽ ആറു പേർക്ക് പരിക്കേറ്റു. ധാരാവിയിലെ ജനവാസ കേന്ദ്രത്തിൽ നിന്നും മാറി വ്യവസായ മേഖലയിലായിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ചെറുകിട വ്യവസായങ്ങൾ ഏറെയുളള മേഖലയിലെ വസ്ത്ര നിർമ്മാണ ശാലയ്ക്കാണ് ആണ് ആദ്യം തീപിടിച്ചത്. പിന്നാലെ മൂന്നു നില കെട്ടിടം പൂർണമായി കത്തി നശിക്കുകയായിരുന്നു. മുംബൈ ഫയ‍ർ ബ്രിഗേഡിന്റെ പത്തു യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read more