'അഗ്നിപഥ്' ആലോചിച്ചെടുത്ത തീരുമാനം: പ്രതിരോധ മന്ത്രാലയം

നിലവിലെ സാഹചര്യത്തിൽ അഗ്നിപഥ് പദ്ധതി അനിവാര്യമാണെന്ന് പ്രതിരോധമന്ത്രാലയം. പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദീകരിക്കുന്നതിനിടെയാണ് പ​ദ്ധതി അനിവാര്യമാണെന്ന് ലഫ്റ്റനന്റ് ജനറൽ അനിൽ പൂരി വ്യക്തമാക്കിയത്.

പല രാജ്യങ്ങളിലും ഇത്തരം നിയമനങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ ഏറെ അനിവാര്യമാണ് പദ്ധതി. എന്നാൽ ഏറെ ആലോചിച്ചെടുത്ത തീരുമാനത്തിനെതിരെ നിരവധി പ്രചാരണങ്ങൾ നടക്കുന്നതായും പ്രതിരോധ കാര്യങ്ങൾക്കുള്ള അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പൂരി മാധ്യമങ്ങളോട് പറഞ്ഞു.

Read more

അഗ്നിപഥ് പെട്ടന്നുള്ള പദ്ധതിയല്ലെന്നും പതിറ്റാണ്ടുകളായി ചർച്ചചെയ്ത് എടുത്ത തീരുമാനമാണ് അതുകൊണ്ട് ഇനി പിന്നോട്ടില്ലന്ന് ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പറഞ്ഞു