രാജ്യദ്രോഹ കേസ്; ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ ഇന്ന് പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ 9 മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

രാവിലെ 9.45 ന് കവരത്തി പൊലീസ് സ്‌റ്റേഷനിലാണ് ഹാജരാകേണ്ടത്. ഇത് മൂന്നാം തവണയാണ് ഐഷയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ “ബയോവെപ്പണ്‍” എന്ന പരാമർശം നടത്തിയതിന്റെ പേരില്‍ ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയാണ് ഐഷയ്‌ക്കെതിരെ കവരത്തി പൊലീസില്‍ പരാതി നല്‍കിയത്.

Read more

അതേസമയം, ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശനം വിലക്കിയതിനെതിരെ എം.പിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.