അകാലിദൾ നേതാവ് സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വെടിവെപ്പ്; ആക്രമണം സുവർണ ക്ഷേത്രത്തിനുള്ളിൽ വെച്ച്

ശിരോമണി അകാലിദൾ നേതാവ് സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വെടിവെപ്പ്. ആക്രമണം നടന്നത് അതീവ സുരക്ഷയുള്ള അമൃത്സറിലെ സുവർണ ക്ഷേത്രത്തിന്റെ കവാടത്തിൽ വെച്ചാണ്. അക്രമിയെ ആളുകൾ ഇടപെട്ട് കീഴ്പ്പെടുത്തിയിട്ടുണ്ട്. ആർക്കും പരിക്കുകൾ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

Read more

രണ്ട് തവണയാണ് അക്രമി ബാദലിന് നേരെ വെടിയുതിർത്തത്. സുഖ്‌ബീർ സിംഗ് ബാദൽ സുവർണ ക്ഷേത്രത്തിനുള്ളിലേക്ക് കയറുമ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. രണ്ടുതവണ പഞ്ചാബിൻ്റെ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച സുഖ്‌ബീർ സിംഗ് ബാദൽ നിലവിൽ ശിരോമണി അകാലിദളിൻ്റെ പ്രസിഡന്റാണ്.