ലഡാക്കിൽ സൈനിക പിൻമാറ്റം പൂർത്തിയായി; അതിർത്തിയിൽ ഇന്ത്യ- ചൈന പട്രോളിങ് ഇന്ന് തുടങ്ങിയേക്കും, സൈന്യങ്ങൾ പരസ്പരം ​ദീപാവലി മധുരം കൈമാറും

ലഡാക്കിൽ സൈനിക പിൻമാറ്റം പൂർത്തിയായതോടെ ചൈനീസ് സൈന്യവുമായി ദീപാവലി മധുരം കൈമാറുമെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ. കിഴക്കൻ ലഡാക്ക് നിയന്ത്രണരേഖയിലെ (എൽഎസി) ഡെപ്സാങ്ങിലെയും ഡെംചോക്കിലെയും സൈനിക പിൻമാറ്റം പൂർത്തിയായതായി ഇന്നലെ വൈകിട്ടോടെയാണ് ഇന്ത്യയും ചൈനയും ഔദ്യോഗികമായി അറിയിച്ചത്. മേഖലയിൽ സൈനിക പട്രോളിങ് ഇന്ന് പുനരാരംഭിച്ചേക്കും.

ഇരുവിഭാഗത്തെയും കമാൻഡർമാർ നേരിട്ടെത്തിയും ഡ്രോൺ ക്യാമറകൾ വഴിയും പരിശോധന നടത്തിയാണ് പിൻമാറ്റം പൂർത്തിയായതായി സ്ഥിരീകരിച്ചത്. പരിശോധന പുരോഗമിക്കുകയാണെന്നും പട്രോളിംഗ് രീതികൾ ഗ്രൗണ്ട് കമാൻഡർമാർ തീരുമാനിക്കുമെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ൽ ഇ​രു​കൂ​ട്ട​രും താ​ൽ​ക്കാ​ലി​ക​മാ​യൊ​രു​ക്കി​യ ത​മ്പു​ക​ളും നീ​ക്കം​ചെ​യ്തു. ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സേ​നാ പി​ന്മാ​റ്റ തീ​രു​മാ​ന​ത്തെ യുഎസ് സ്വാ​ഗ​തം ചെ​യ്തു. സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ൻറ് വ​ക്താ​വ് മാ​ത്യു മി​ല്ല​ർ പ​റ​ഞ്ഞു.

രണ്ട് രാജ്യങ്ങളും സുപ്രധാനമായ ധാരണകളിൽ എത്തിയതായി കൊൽക്കത്തയിൽ ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്ഹോങ് പറഞ്ഞു. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും സുപ്രധാന ധാരണകളിൽ എത്തിയതിനാൽ ഭാവിയിൽ നമ്മുടെ ബന്ധം സുഗമമായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ട് അയൽരാജ്യങ്ങൾ എന്ന നിലയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവ എങ്ങനെ കൈകാര്യം ചെയ്യണം, പരിഹരിക്കണം എന്നതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.