തന്നെ തഴഞ്ഞവർക്കുള്ള മറുപടി സഞ്ജു പലപ്പോഴായി കൊടുത്തിട്ടുണ്ടെങ്കിലും, ഒരു കളി അടിച്ചു കഴിഞ്ഞാൽ അടുത്ത കളി മുട്ടയ്ക്ക് പോകും എന്ന് പറഞ്ഞവർക്കുള്ള മനോഹര പ്രതികാരം തീർത്തിരിക്കുകയാണ് സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ രോഹിത്ത് ശർമ്മയ്ക്ക് ശേഷം ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന പേര് ഇനി സഞ്ജു സാംസണിന് സ്വന്തം. ഇപ്പോൾ നടക്കുന്ന സൗത്ത് ആഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടി-20 മത്സരത്തിൽ സഞ്ജു തകർപ്പൻ സെഞ്ച്വറി ആണ് നേടിയിരിക്കുന്നത്.
ഇതോടെ വിക്കറ്റ് കീപ്പർ റിഷബ് പന്തിന്റെ കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട്. ഇനി ഇന്ത്യൻ ടി-20 ഫോർമാറ്റിലേക്ക് അദ്ദേഹത്തിന് തിരിച്ച് വരണമെങ്കിൽ സഞ്ജുവിനേക്കാൾ മികച്ച പ്രകടനം താരം കാഴ്ച വെക്കണം.
7 ഫോറുകളും 9 സിക്സറുകളും അടക്കം 100 റൺസ് അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങുമാണ് അദ്ദേഹം അടിച്ചോടിച്ചത്. ചെറിയ ടീമിനെതിരെയാണ് സഞ്ജു ആദ്യ സെഞ്ചുറി അടിച്ചത് എന്ന വിമർശനം അന്നേ ഉയർന്നിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തോടു കൂടി തന്റെ സ്ഥിരതയാർന്ന ഇന്നിങ്സിന്റെ മികവ് വീണ്ടും സെഞ്ച്വറി അടിച്ച് തെളിയിച്ചിരിക്കുകയാണ് താരം. ക്ലാസ് ഷോട്ടുകൾക്കും ആക്രമണ ഷോട്ടുകൾക്കും ഒരേ പോലെ പ്രാധാന്യം കൊടുത്താണ് സഞ്ജു തന്റെ മികച്ച പ്രകടനം കാഴ്ച വെക്കുന്നത്.
Read more
ഓപണിംഗിൽ ഇറങ്ങിയ സഞ്ജു, അഭിഷേക്ക് ശർമ്മയോടൊപ്പം മികച്ച തുടക്കത്തിന് ശ്രമിച്ചെങ്കിലും അഭിഷേക് 8 പന്തിൽ ഒരു ഫോർ അടക്കം 7 റൺസിന് പുറത്തായി. തുടർന്ന് വന്ന സൂര്യ കുമാർ യാദവ് 17 പന്തിൽ 21 റൺസ് നേടിയാണ് മടങ്ങിയത്. പിന്നീട് വന്ന തിലക് വർമ്മ 18 പന്തിൽ 33 റൺസ് നേടി. ഇന്ത്യ നിലവിൽ 15 ഓവറിൽ 167 എന്ന നിലയിലാണ്.