രാജ്യത്ത് ഒരു ഏകീകൃത വാക്സിനേഷൻ പോളിസി വേണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സുപ്രീംകോടതിയെ സമീപിച്ചു. മൂന്നാം തവണ അധികാരത്തിലെത്തിയതിനു പിന്നാലെ മമത ബാനര്‍ജി നടത്തുന്ന ആദ്യ നിയമപോരാട്ടമാണിത്.
വാക്സിനുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന വ്യത്യസ്ത വിലകൾ ഇല്ലാതാക്കണമെന്നും വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ ഉടന്‍ നടപടികൾ സ്വീകരിക്കണമെന്നും ബംഗാള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. വാക്സിൻ പോളിസി സംബന്ധിച്ച കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും.
Read more
വാക്സിന് നയം പുനഃപരിശോധിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. നിലവിലുള്ള വാക്സിന് നയം ആരോഗ്യത്തോടെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുമെന്നത് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം