വനിതകള്‍ക്കിടയിലേക്ക് ഇറങ്ങി ബില്ല് വിശദീകരിക്കണമെന്ന് ബിജെപി; ഉടന്‍ രാഷ്ട്രപതിക്ക് അയക്കും

വനിതാ സംവരണ ബില്ല് ഉടന്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന് കേന്ദ്രം. ഇന്നലെ രാത്രി ഏറെ വൈകിയാണ് ബില്ല് രാജ്യസഭയിലും പാസായത്. രാജ്യസഭയില്‍ കൂടി പാസായതോടെ രാഷ്ട്രപതിയുടെ അനുമതിക്ക് വേണ്ടി ബില്ല് അയക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

അതേസമയം, വനിത വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങി ബില്ല് വിശദീകരിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യസഭയില്‍ 215 പേരാണ് ബില്ലിനെ അനുകൂലിച്ചത്. എന്നാല്‍ ആരും എതിര്‍ത്തില്ല. കഴിഞ്ഞ ദിവസം ബില്ല് ലോക്‌സഭയിലും പാസായിരുന്നു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ടുള്ള ഭേദഗതികളില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു.

Read more

ഭേദഗതി ആവശ്യപ്പെട്ടുള്ള കെ.സി വേണുഗോപാല്‍, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാര്‍ എന്നിവരുടെ ഭേദഗതി നിര്‍ദേശങ്ങള്‍ തള്ളുകയായിരുന്നു. ഒബിസി സംവരണമാവശ്യപ്പെട്ടുള്ള നിര്‍ദേശമാണ് തള്ളിയത്.