സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗികാതിക്രമ കേസുകളിൽ അന്വേഷണം വേ​ഗത്തിലാക്കണം;അമിത് ഷാ

സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമക്കേസുകൾ എത്രയും വേ​ഗം അന്വേഷിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലൈംഗിക കുറ്റകൃത്യങ്ങളുടെയും ബലാത്സംഗകേസുകളുടെയും അന്വേഷണ ചുമതല വനിതാ അഡീഷണൽ ഡിജിപി തലത്തിൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള കേസ്നേരത്തേ അന്വേഷിക്കേണ്ടതിന്റെ ആവശ്യകതയും കർശനമായ ശിക്ഷയുടെ ആവശ്യകതയെപ്പറ്റിയും കേന്ദ്ര ഭരണ പ്രദേശമായ ദിയുവിൽ നടന്ന പശ്ചിമ മേഖല കൗൺസിൽ യോ​ഗത്തിനിടയിലാണ് അദ്ദേഹം പറഞ്ഞത്.

ഒന്നോ അതിലധികമോ സംസ്ഥാനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ എന്നിവയെ ഘടനാപരമായ രീതിയിൽ ചർച്ച ചെയ്യുന്ന വേദിയാണ് ഈ പ്രാദേശിക കൗൺസിലുകൾ.

Read more

ഗ്രാമീണ മേഖലയിലെ ബാങ്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തൽ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ബലാത്സംഗ, ലൈംഗിക കുറ്റകൃത്യങ്ങളുടെ നിരീക്ഷണം, അത്തരം കേസുകൾക്കായി അതിവേഗ കോടതികൾ നടപ്പിലാക്കൽ, മത്സ്യത്തൊഴിലാളികളുടെ തിരിച്ചറിയൽ പരിശോധന തുടങ്ങി ദേശീയ തലത്തിൽ പ്രാധാന്യമുള്ള ആറ് വിഷയങ്ങളുൾപ്പടെ 36 വിഷയങ്ങളാണ് കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യ്തത്.