രാഷ്ട്രീയ അഭയം നല്‍കിയ കോണ്‍ഗ്രസിനെ പിന്നില്‍ നിന്നും കുത്തി; ഷെട്ടാര്‍ ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്തകേട്ട് ഞെട്ടിപ്പോയി; പൊട്ടിത്തെറിച്ച് ഡികെ ശിവകുമാര്‍

രാഷ്ട്രീയ അഭയം നല്‍കിയ കോണ്‍ഗ്രസിനെ പിന്നില്‍ നിന്നും കുത്തുകയാണ്
മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടാര്‍ ചെയ്തതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ഷെട്ടാര്‍ ബിജെപിയിലേക്ക് തിരിച്ച് പോയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

ഇന്നലെ വരെ ബി.ജെ.പിയുടെ ആശയങ്ങളെ എതിര്‍ത്തയാളായായിരുന്നു ഷെട്ടാര്‍.
ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ബി.ജെ.പി കൈവിട്ടപ്പോള്‍, കര്‍ണാടകയില്‍ തന്റെ രാഷ്ട്രീയ കരിയര്‍ വീണ്ടും രൂപപ്പെടുത്തിയത് കോണ്‍ഗ്രസ് ആണെന്ന് അദ്ദേഹം ഇന്നലെയും കൂടി പറഞ്ഞതാണ്. അയോധ്യയിലെ രാമക്ഷേത്രം വെച്ച് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി. എത്രപെട്ടെന്നാണ് അവരുമായി കൂടിക്കാഴ്ച പാര്‍ട്ടി മാറിയതെന്നും ശിവകുമാര്‍ ചോദിച്ചു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു ലഭിക്കത്തതിനെ തുടര്‍ന്ന് ബിജെപി വിട്ട് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ഹുബ്ലി -ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ സീറ്റു നല്‍കിയിട്ടും തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഷെട്ടാര്‍ ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് കോണ്‍ഗ്രസ് വിട്ട് അദേഹം വീണ്ടും ബിജെപിയില്‍ ചേര്‍ന്നത്.

ഡല്‍ഹിയില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടേയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിവൈ വിജേന്ദ്രയുടേയും സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ഒരുവര്‍ഷത്തിന് ശേഷമാണ് ഷെട്ടാര്‍ ബിജെപിയില്‍ തിരിച്ചെത്തിയത്.

Read more

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ഷെട്ടാര്‍ വീണ്ടും ബിജെപി അംഗത്വം സ്വീകരിച്ചത്. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന വിശ്വാസത്തിലാണ് ബിജെപിയില്‍ തിരിച്ചെത്തിയതെന്ന് ഷെട്ടാര്‍ പറഞ്ഞു. എന്നാല്‍, ഷെട്ടാറിന്റെ തിരിച്ചുവരവിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.