'പുതിയ മധ്യവർഗത്തിൻ്റെ ശാക്തീകരണത്തിന് വേണ്ടിയുള്ള ബജറ്റ്'; യുവാക്കൾക്ക് പരിധിയില്ലാത്ത അവസരങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി

2024 ലെ ബജറ്റ് യുവാക്കൾക്ക് പരിധിയില്ലാത്ത അവസരങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇടത്തരക്കാരെയും ദരിദ്രരെയും ഗ്രാമങ്ങളെയും കർഷകരെയും ശാക്തീകരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഈ ബജറ്റ് പുതിയ മധ്യവർഗത്തിൻ്റെ ശാക്തീകരണത്തിന് വേണ്ടിയുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘വിദ്യാഭ്യാസത്തിനും നൈപുണ്യത്തിനും ഈ ബജറ്റിൽ നിന്ന് ഒരു പുതിയ സ്കെയിൽ ലഭിക്കും, ഇത് പുതിയ മധ്യവർഗത്തിന് ശക്തി നൽകും. ഈ ബജറ്റ് സ്ത്രീകളെയും ചെറുകിട ബിസിനസുകളെയും എംഎസ്എംഇകളെയും സഹായിക്കും’.- പ്രധാനമന്ത്രി മോദി പറഞ്ഞു.