വസ്ത്രം മുതല്‍ കുട വരെ; വില കുറയുകയും കൂടുകയും ചെയ്യുന്ന വസ്തുക്കള്‍

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2022 ബജറ്റില്‍ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതും ഇറക്കുമതി തീരുവ കൂട്ടിയതും നിത്യോപയോഗ വസ്തുക്കളുടെ വിലയിലും മാറ്റമുണ്ടാക്കും.

മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, വജ്രം തുടങ്ങിയവയ്ക്ക് വില കുറയുമെങ്കില്‍ കുട, ഇറക്കുമതി ചെയ്ത ഇയര്‍ഫോണ്‍, ലൗഡ്സ്പീക്കര്‍ തുടങ്ങിയവയ്ക്കെല്ലാം വില കൂടും. വജ്രം, രത്നം എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി അഞ്ചു ശതമാനമാണ് കുറച്ചത്. അതേസമയം, കുടയുടെ നികുതി 20 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തു.

വില കുറയുന്ന വസ്തുക്കള്‍

വസ്ത്രം

രത്നം
വജ്രം

മൊബൈല്‍ ഫോണ്‍,

മൊബൈല്‍ ക്യാമറ ലെന്‍സുകള്‍,

ചാര്‍ജറുകള്‍

ഉണക്ക കൂന്തള്‍

കായം

കൊക്കോകുരു

പെട്രോളിയം സംസ്‌കരണത്തിനുള്ള രാസവസ്തുക്കള്‍

സ്റ്റെയിന്‍ലസ്,

അലോയ് സ്റ്റീലുകള്‍

വില കൂടുന്നവ

കുട

ഇമിറ്റേഷന്‍ ആഭരണങ്ങള്‍

ഇറക്കുമതി ചെയ്ത ലൗഡ്സ്പീക്കര്‍,

ഹെഡ്ഫോണ്‍

സ്മാര്‍ട്ട് മീറ്റര്‍

സോളാര്‍ സെല്ലുകള്‍

സോളാര്‍ മൊഡ്യൂളുകള്‍

എക്സറേ യന്ത്രങ്ങള്‍

ഇലക്ട്രോണിക് കളിപ്പാവകളുടെ ഭാഗങ്ങള്‍

Read more

മുഴുവന്‍ ഇറക്കുമതി വസ്തുക്കളും