ആരെങ്കിലും മോശമായ പെരുമാറിയാൽ ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകാൻ അറിയാമെന്ന് ഇന്ത്യ-ചൈന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ജൂൺ 15- ന് ലഡാക്കിലെ ഗാൽവൻ നദീതടത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യക്ക് 20 ജവാൻമാരുടെ ജീവൻ നഷ്ടമായെങ്കിൽ, ചൈനീസ് പക്ഷത്ത് അത് ഇരട്ടിയാണ് എന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
1967- ന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റവും മോശമായ അതിർത്തി ഏറ്റുമുട്ടലിനു ശേഷം തങ്ങളുടെ പക്ഷത്ത് എത്രപേർ മരിച്ചുവെന്ന ഔദ്യോഗിക കണക്കുകൾ ചൈന പുറത്തു വിട്ടിട്ടില്ല.
ഒരു കമാൻഡിംഗ് ഓഫീസറുടെ മരണം മാത്രമാണ് ചൈനക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്, എന്നാൽ ചൈനയുടെ സൈനികരിൽ 45 പേരെങ്കിലും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
കൊറോണ വൈറസ്, ചൈന എന്നീ രണ്ട് സികളെക്കുറിച്ച് മാത്രമേ ഇപ്പോൾ കേൾക്കുന്നുള്ളൂ. ഞങ്ങൾ സമാധാനത്തിലും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിലുമാണ് വിശ്വസിക്കുന്നത്, രവിശങ്കർ പ്രസാദ് പറഞ്ഞതായി വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
“നമ്മുടെ ജവാൻമാരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി പറയുമ്പോൾ അതിന് ഒരു അർത്ഥമുണ്ട്. കാര്യങ്ങൾ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി നമ്മുടെ സർക്കാരിനുണ്ട്,” വിവരസാങ്കേതിക മന്ത്രി പറഞ്ഞു.
Read more
ഇന്ത്യക്കാരുടെ ഡാറ്റ പരിരക്ഷിക്കുന്നതിനായി 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിലൂടെ, ഇന്ത്യ ഒരു ഡിജിറ്റൽ സ്ട്രൈക്ക് നടത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു