ഡി.കെ ശിവകുമാറിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു

കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ വസതിയില്‍ സിബിഐ റെയ്ഡ്. നേരത്തെ രജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കനകപുരയിലെ വസതിയിലായിരുന്നു പരിശോധന.

ഇന്നലെ വൈകിട്ടും രാത്രിയുമായാണ് പരിശോധന നടന്നത്. പരിശോധനയില്‍ ശിവകുമാറിന്റെ വസതിയില്‍ നിന്ന് സിബിഐ രേഖകള്‍ പിടിച്ചെടുത്തു.

Read more

കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഡി. കെ ശിവകുമാര്‍ അടുത്തിടെ ഇ.ഡിക്കുമുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇ.ഡി ശിവകുമാറിന് സമന്‍സ് അയച്ചതിനു പിന്നാലെയായിരുന്നു ഇത്.