തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്ര സർക്കാർ; പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിൻ്റെയും ഡീസലിന്റെയും വില രണ്ട് രൂപ വീതമാണ് എണ്ണകമ്പനികൾ കുറച്ചത്. പുതിയ വില ഇന്ന് രാവിലെ ആറ് മണി മുതല്‍ നിലവിൽ വന്നു.

സാധാരണക്കാരോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. കൊച്ചിയിൽ പെട്രോളിന് വില 105 രൂപ 50 പൈസയാകും പുതുക്കിയ വില. ഡീസൽ 94 രൂപ 50 പൈസയും. അതേസമയം 2 വർഷത്തിന് ശേഷമാണ് ഇന്ധന വില കുറയ്ക്കുന്നത്.

Read more

തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സർക്കാർ 100 രൂപ കുറച്ചിരുന്നു. വനിതാ ദിനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. അതേസമയം ഫെബ്രുവരി 1 ന് വാണിജ്യ വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചിരുന്നു. 19 കിലോയുടെ സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത്.