തെലങ്കാനയിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് നേതാവ് ബദ്രു അടക്കം 7 പേർ കൊല്ലപ്പെട്ടു

തെലങ്കാനയിൽ ഏഴ് മാവോയിസ്റ്റുകള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തെലങ്കാനയിലെ മുളുഗു ജില്ലയിലെ ചൽപ്പാക്ക് വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രധാന മാവോയിസ്റ്റ് നേതാവ് പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടു.

മാവോയിസ്റ്റ് വിരുദ്ധ വിഭാഗമായ ഗ്രേഹൗണ്ട്സ് സേനയും ലോക്കൽ പോലീസും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് തോക്കുകൾ അധികൃതർ പിടിച്ചെടുത്തു. ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി മുലുഗു ജില്ലാ പോലീസ് സൂപ്രണ്ട് (എസ്‌പി) ഡോ. ശബരീഷ് സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ ചിലരെ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാഴ്ച മുൻപ് പൊലീസിന് വിവരം നൽകി എന്ന് പറഞ്ഞ് ഈ മേഖലയിൽ രണ്ട് ഗ്രാമവാസികളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിരുന്നു.

Read more