ഭബാനിപ്പൂർ മണ്ഡലത്തിലെ സംഘർഷത്തെക്കുറിച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാർട്ടി നേതാവ് ദിലീപ് ഘോഷ് ആക്രമിക്കപ്പെട്ടുവെന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിച്ചിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ആകാശത്തേക്ക് തോക്കുകൾ ചൂണ്ടുന്നത് ദൃശ്യങ്ങളിൽ കാണാം.
പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിന് ശേഷം മുഖ്യമന്ത്രി മമത ബാനർജി വീണ്ടും തിരഞ്ഞെടുപ്പ് നേരിടുന്ന ഭബാനിപൂർ മണ്ഡലത്തിൽ ബിജെപി വിപുലമായ പ്രചാരണം ആസൂത്രണം ചെയ്തിരുന്നു.
ബിജെപിയുടെ ഭബാനിപൂർ പ്രചാരണത്തിൽ നിന്ന് പുറത്തുവന്ന വീഡിയോകളിൽ ദിലീപ് ഘോഷിന് ചുറ്റിനും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുന്നതും അദ്ദേഹത്തെ സംരക്ഷിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കഷ്ട്ടപെടുന്നതും കാണാം. ദിലീപ് ഘോഷിനെ സംരക്ഷിക്കുന്നതിനിടെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തോക്കുകൾ പുറത്തെടുക്കുന്നതും കാണാം.
Read more
വീഡിയോകളിലൊന്നിൽ, ദിലീപ് ഘോഷിനെ സുരക്ഷിതമാക്കാൻ പാടുപെടുന്നതിനിടയിലും ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ കുറഞ്ഞത് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ തോക്കുകൾ വായുവിലേക്ക് ചൂണ്ടുന്നത് കാണാം.