ധനമന്ത്രി നിര്‍മലാ സീതാരാമനെ അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെയാണ് ട്വിറ്റര്‍ അക്കൗണ്ട് കാണാതായത്. ട്വിറ്ററില്‍ സ്ഥിരസാന്നിധ്യമായിരുന്നു ദിവ്യ.
നിരവധി ഫോളോവേഴ്സുണ്ടായിരുന്ന അക്കൗണ്ട് ആണ് ദിവ്യയുടേത്. അക്കൗണ്ട് താത്ക്കാലികമായി ഒഴിവാക്കിയതോ അല്ലെങ്കില്‍ ഫോളോവേഴ്സിനെ ബ്ലോക്ക് ചെയ്തതോ ആയിരിക്കുമെന്നാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. നിലവില്‍ “ഈ അക്കൗണ്ട് നിലവിലില്ല” എന്നാണ് ട്വിറ്ററില്‍ ദിവ്യയുടെ അക്കൗണ്ട് തിരയുമ്പോള്‍ കിട്ടുന്ന മറുപടി.
ബി.ജെ.പി നേതാവ് നിര്‍മ്മലാ സീതാരാമന് ധനമന്ത്രിയുടെ ചുമതല ലഭിച്ചതിനു പിന്നാലെയാണ് ദിവ്യ അവരെ അഭിനന്ദിച്ചു ട്വീറ്റു ചെയ്തത്.
“ഇതിന് മുമ്പ് ഒരു വനിത മാത്രം കൈകാര്യം ചെയ്ത വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് അഭിനന്ദനങ്ങള്‍ നിര്‍മല സീതാരാമന്‍. 1970ല്‍ ഇന്ദിര ഗാന്ധി ആയിരുന്നു ഇത്തരത്തില്‍ വനിതകള്‍ക്ക് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. ജിഡിപി( ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്) അത്ര നല്ലതായി തോന്നുന്നില്ല. സമ്പദ് വ്യവസ്ഥയെ തിരിച്ചു പിടിക്കാന്‍ നിങ്ങള്‍ മികച്ച പ്രകടനം തന്നെ കാഴ്ച വയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഞങ്ങളുടെ പിന്തുണയുണ്ട്. ആശംസകള്‍” -എന്നായിരുന്നു ദിവ്യ സ്പന്ദന ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം, ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായത് സംബന്ധിച്ച് ദിവ്യ സ്പന്ദനയോ കോണ്‍ഗ്രസ് പാര്‍ട്ടിയോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ കോണ്‍ഗ്രസ് വക്താക്കള്‍ ഒരുമാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു.
#DivyaSpandana listened to u
@vivekagnihotri ..Thats great. pic.twitter.com/7FN63MUtO9— Shree (@shree__tweets) June 1, 2019
Read more
ലോക്‌സഭ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ സംഘത്തില്‍ നിന്നും ദിവ്യ പുറത്തുപോയോയെന്ന സംശയമാണ് പലരും ഉയര്‍ത്തുന്നത്. എന്നാല്‍ ഇക്കാര്യം ചോദിച്ച എഎന്‍ഐയോട് “നിങ്ങളുടെ സോഴ്സിന് തെറ്റി” എന്ന മറുപടിയാണ് ദിവ്യ നല്‍കിയത്.