കോൺഗ്രസ് അദ്ധ്യ ക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചതിന് പിന്നാലെയാണിത്. എന്നാൽ ഈ മാസം എട്ടിനു തന്നെ സോണിയ ഗാന്ധി ഇഡിക്കു മുൻപിൽ ഹാജരാകുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി.
സോണിയ ഗാന്ധി സ്വയം ഐസലേഷനിൽ പ്രവേശിച്ചെന്നും. ചെറിയ പനിയും മറ്റു രോഗലക്ഷണങ്ങളുമുള്ളതിനാൽ സോണിയയ്ക്കു വൈദ്യസഹായം നൽകിയതായും സുർജേവാല അറിയിച്ചു. ജൂൺ രണ്ടിനാണ് ഹാജരാവാൻ രാഹുൽഗാന്ധിയോട് പറഞ്ഞതെങ്കിലും വിദേശത്തായതിനാൽ അസൗകര്യം അറിയിച്ചിട്ടുണ്ട്.
ആദ്യമായാണ് ഏതെങ്കിലുമൊരു അന്വേഷണ ഏജൻസി സോണിയയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് (എജെഎൽ) കമ്പനിയെ സോണിയയും രാഹുലും പ്രധാന ഓഹരി ഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതിലാണ് അന്വേഷണം.
Congress president Sonia Gandhi tests positive for COVID-19. She has developed mild fever & some symptoms & has isolated herself and has been given requisite medical attention. As of today, her date of appearance before ED on June 8th stands as it is: Congress’ Randeep Surjewala pic.twitter.com/0eTTN1RhUn
— ANI (@ANI) June 2, 2022
Read more