ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാന്‍ അനുമതി നല്കി കോടതി. ഡല്‍ഹി റോസ് അവന്യു കോടതിയാണ് അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ച് റോസ് അവന്യു കോടതി വിചാരണയ്ക്ക് അനുമതി നല്‍കുകയായിരുന്നു.
ഇതോടൊപ്പം സിബിഐ അനുബന്ധ കുറ്റപത്രവും കെജ്രിവാളിനെതിരെ സമര്‍പ്പിച്ചു. അതേസമയം സിബിഐ അറസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചില്ല. ജൂണ്‍ 26ന് ആയിരുന്നു തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്.
Read more
കള്ളപ്പണം വെളുപ്പിച്ചെന്ന് ഇഡി ഫയല്‍ ചെയ്ത കേസില്‍ വിചാരണ തടവിലായിരിക്കുമ്പോഴായിരുന്നു സിബിഐയുടെ അറസ്റ്റ്. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21ന് ആയിരുന്നു ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.