ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ വീട്ടിൽ പൊലീസിന്റെ വ്യാപക പരിശോധന; മൊബൈൽഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു

ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ വീട്ടിൽ വ്യാപക പരിശോധനയുമായി പൊലീസ്. മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് നടപടിക്ക് വിധേയരായവർ വ്യക്തമാക്കി. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടത്തി.

Read more

പരിശോധന നടത്തിയതല്ലാതെ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മാധ്യമ പ്രവർത്തകരിൽ ചിലർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. വിദേശ ഫണ്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നതെന്നാണ് പൊലീസുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.