ലഹരിയ്‌ക്കെതിരെ ഒന്നും ചെയ്യുന്നില്ല; ഡിഎംകെ സര്‍ക്കാര്‍ പരാജയമെന്ന് വിജയ്

ഡിഎംകെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദളപതി വിജയ് രംഗത്ത്. സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിന് തടയിടാന്‍ എംകെ സ്റ്റാലിന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് വിജയ് പറഞ്ഞു. ലഹരി ഉപഭോഗം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്നായിരുന്നു വിജയുടെ വിമര്‍ശനം.

ലഹരി ഉപഭോഗത്തിന് തടയിടാന്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല. സംസ്ഥാനത്ത് സമീപ കാലത്തായി ലഹരി ഉപയോഗം വലിയ രീതിയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. യുവാക്കളെ ലഹരി മരുന്നില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല. ഒരു പിതാവെന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയിലും താന്‍ ഇക്കാര്യത്തില്‍ അസ്വസ്ഥനാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

Read more

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിലും സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിജയ് ആദ്യമായാണ് ഡിഎംകെ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വരുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു വിജയ് സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണമുയര്‍ത്തിയത്.