ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലെത്തി. ഇന്ന് രേഖപ്പെടുത്തിയ വായു മലിനീകരണ തോത് (എയർ ക്വാളിറ്റി ഇൻഡക്സ്) 302 ആണ്. ഇന്നലെ രേഖപ്പെടുത്തിയ ശരാശരി വായു മലിനീകരണ തോത് 248 ആയിരുന്നു.
മലിനീകരണം കുറയ്ക്കാൻ 11 ഇന കർമ്മ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ അടക്കം നിയന്ത്രിക്കും. നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ പൊതുഗതാഗത സൗകര്യം പ്രോത്സാഹിപ്പിക്കുകയും പാർക്കിങ് ഫീസ് വർധിപ്പിക്കുകയും ചെയ്യും. തിരക്കേറിയ റോഡുകളിൽ കൃത്യമായ ഇടവേളകളിൽ വെള്ളം തളിക്കും. സിഎൻജി/ഇലക്ട്രിക് ബസ്, മെട്രോ സർവീസുകൾ വർധിപ്പിക്കും.
Read more
സ്വിറ്റ്സർലാൻഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ 2022 ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള അൻപത് നഗരങ്ങളിൽ 39 എണ്ണം ഇന്ത്യയിലാണ്. റിപ്പോർട്ട് പ്രകാരം ഇന്ത്യ ലോകത്തെ ഏറ്റവും മലിനീകരണമുള്ള എട്ടാമത്തെ രാജ്യമാണ്.