രണ്ടു​ ഡോസ്​ വാക്​സിൻ പൂർത്തിയാക്കിയ കുടുംബങ്ങൾക്ക്​ തിരിച്ചറിയൽ സ്​റ്റിക്കർ

കോവിഡ്-19 വാക്സിനുകളുടെ രണ്ട് ഡോസുകളും എ​​ടു​​ത്ത​​വ​​രു​​ടെ വീ​​ടു​​ക​​ൾ​​ക്ക്​ പ്ര​​ത്യേ​​ക തി​​രി​​ച്ച​​റി​​യ​​ൽ സ്​​​റ്റി​​ക്ക​​ർ നി​​ർ​​ദ്ദേ​​ശി​​ച്ച്​​ കേ​​ന്ദ്ര ആ​​രോ​​ഗ്യ​​മ​​ന്ത്രി മ​​ൻ​​സു​​ഖ് മാ​​ണ്ഡ​​വ്യ. വാ​​ക്​​​സി​​നേ​​ഷ​​ൻ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​ൻ ഇ​​തി​​ലൂ​​ടെ ക​​ഴി​​യു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

“ഹർ ഘർ ദസ്തക്” കോവിഡ് വാക്‌സിനേഷൻ കാമ്പെയ്‌ൻ രാജ്യത്തുടനീളം നടത്തുന്നതിന് സർക്കാരിതര സംഘടനകൾ, സിവിൽ സൊസൈറ്റി സംഘടനകൾ, വികസന പങ്കാളികൾ എന്നിവരുമായി ചൊവ്വാഴ്ച നടത്തിയ ചർച്ചയിലാണ് മന്ത്രി നിർദ്ദേശം നൽകിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ പ്രസ്താവനയിൽ പറയുന്നു.

രാ​​ജ്യ​​ത്ത്​ 80 ശ​​ത​​മാ​​നം പേ​​ർ​​ക്ക്​ ഒ​​രു ഡോ​​സും 40 ശ​​ത​​മാ​​നം പേ​​ർ​​ക്ക്​ ര​​ണ്ടു​ ഡോ​​സും പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​നാ​​യ​​ത്​ സന്നദ്ധസംഘടനകളുടെ സ​​ഹ​​ക​​ര​​ണം മൂ​​ല​​മാ​​ണെ​​ന്നും എ​​ല്ലാ​​വ​​രും വാ​​ക്​​​സി​​നെ​​ടു​​ത്തു​​വെ​​ന്ന്​ സ​​ർ​​ക്കാ​​ർ ഉ​​റ​​പ്പു​​വ​​രു​​ത്തു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

“കൊവിഡ് ലോക്ക്ഡൗൺ സമയത്ത് ആരും വെറുംവയറ്റിൽ ഉറങ്ങാൻ പോകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് സഹായം നൽകിയത് സർക്കാരിതര സംഘടനകളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും മുൻകൈയാണ്. ഇതിനാലാണ് കോവിഡ്-19 പ്രതിസന്ധിയിൽ ഇന്ത്യ തലയുയർത്തി നിന്നത്,” മ​​ന്ത്രി പറഞ്ഞു.