ഇന്ത്യ-ചൈന അതിർത്തി തർക്കം; സ്ഥിതി സമാധാനപരമായി പരിഹരിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം

കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഒരു മാസം നീണ്ട പ്രതിസന്ധി പരിഹരിക്കാനുള്ള ആദ്യ ശ്രമത്തിൽ ഇന്ത്യയും ചൈനയും ചർച്ച നടത്തിയതിന് തൊട്ടുപിന്നാലെ അതിർത്തി പ്രദേശങ്ങളിലെ സ്ഥിതി സമാധാനപരമായി പരിഹരിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക ചർച്ചകൾ സൗഹാർദ്ദപരവും സമാധാനപരവുമായ അന്തരീക്ഷത്തിലാണ് നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read more

വിവിധ ഉഭയകക്ഷി കരാറുകൾക്കനുസൃതമായി ഇന്ത്യയും ചൈനയും തർക്കം പരിഹരിക്കാൻ സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഉഭയകക്ഷി ബന്ധത്തിന്റെ വികാസത്തിന് അതിർത്തി പ്രദേശങ്ങളിൽ ശാന്തിയും സമാധാനവും അനിവാര്യമാണെന്നും അതിൽ പരാമർശിക്കുന്നു.