പാകിസ്ഥാന്‍ ആദ്യം തീവ്രവാദം അവസാനിപ്പിക്ക്, എന്നിട്ട് ക്രിക്കറ്റ് കളിക്കാം; സുഷമ സ്വരാജ്

പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഭീകരവാദം അവസാനിപ്പിക്കാതെ ഇന്ത്‌യ പാകിസ്ഥാനെതിരെ കളിക്കാനിറങ്ങില്ല എന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.

വിദേശകാര്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പാര്‍ലമെന്ററി ഉപദേശകസമിതി യോഗത്തിലാണ് സുഷമ സ്വരാജ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മാത്രം പാകിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ചത് 800 തവണയാണ് . അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ഒരു ക്രിക്കറ്റ് മത്സരം സാധ്യമാകില്ലെന്ന സൂചന സുഷമ നല്‍കി.

Read more

ഏറെ നാളുകളായി ഇന്ത്യയും പാകിസ്ഥാനും ഒരു പരമ്പര കളിച്ചിട്ട്. ഇതോടെ ഇന്ത്യ പാക് പരമ്പര ഉടനെ ഉണ്ടാവാന്‍ സാധ്യതയില്ല എന്നാണ് വ്യക്തമാകുന്നത്.