ജഹാംഗീര്‍പുരി സംഘര്‍ഷം; നടന്നത് ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്ന് കുറ്റപത്രം

ഡല്‍ഹിയിലെ ജഹാംഗീര്‍ പുരിയില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത്. ഒരു സമുദായത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണമാണ് നടന്നതെന്നാണ് ഡല്‍ഹി പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്.

സംഘര്‍ഷത്തില്‍ പങ്കെടുത്തവരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സമാധാനപരമായിട്ടാണ് ശോഭയാത്ര നടന്നത്. കേസിലെ മുഖ്യപ്രതിയും സംഘവും യാത്രയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇതോടെ ശോഭയാത്രയ്ക്കിടെ സംഘര്‍ഷം രൂപപ്പെടുകയായിരുന്നു.

Read more

ഇവര്‍ രൂപീകരിച്ച വാട്‌സ് ആപ് ഗ്രൂപ്പില്‍ വിദ്വേഷപ്രചാരണമാണ് നടന്നതെന്നും ആരോപണമുണ്ട്. ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.