മാധ്യമപ്രവർത്തക റാണ അയ്യൂബിന്റെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. ഐടി ആക്ട് 2000 പ്രകാരമാണ് അക്കൗണ്ട് താൽക്കാലികമായി തടഞ്ഞുവെച്ചത്. റാണ അയ്യൂബ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിട്ടുള്ളത്.
‘ഹലോ ട്വിറ്റർ ..ശരിക്കും എന്താണിത്’ എന്ന അടിക്കുറിപ്പോടെയാണ് റാണ ട്വീറ്ററിൽ നിന്ന് ലഭിച്ച മെയിൽ പങ്കുവെച്ചിട്ടുള്ളത്.’ഇന്ത്യയിലെ പ്രാദേശിക നിയമങ്ങൾക്കു കീഴിലെ ട്വീറ്ററിന്റെ നിയമങ്ങൾ പാലിക്കുന്നതിനായി ഐ.ടി ആക്ട് പ്രകാരം 2000 പ്രകാരം താങ്കളുടെ അക്കൗണ്ട് ഞങ്ങൾ മരവിപ്പിച്ചിരിക്കുന്നു’.
Twitter ‘withholds’ journalist Rana Ayyub’s account in India
Read @ANI Story | https://t.co/bFIQxQ7ujF
#RanaAyyub #Twitter pic.twitter.com/Y2GKgT6FRa— ANI Digital (@ani_digital) June 27, 2022
ഈ ഉള്ളടക്കം മറ്റെവിടെങ്കിലും ലഭ്യമാകും എന്നായിരുന്നു ട്വിറ്റർ നൽകിയ നോട്ടീസ്. റാണയുടെ ട്വീറ്റ് നിരവധി പേർ പങ്കുവെക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. റാണ അയ്യൂബിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ച നടപടി ഭീകരമാണെന്നും അടുത്തത് ആരാണെന്ന് നോക്കിയാൽ മതിയെന്നും ടെന്നിസ് താരം മാർട്ടിന നവരതിലോവ പ്രതികരിച്ചു.
Hello @Twitter ,what exactly is this ? pic.twitter.com/26rRzp0eYu
— Rana Ayyub (@RanaAyyub) June 26, 2022
Read more
തനിക്കും സമാനമായി ഇമെയിൽ ലഭിച്ചതായി പ്രസാർ ഭാരതി മുൻ സി.ഇ.ഒ ശശി ശേഖർ വെമ്പട്ടിയും ട്വിറ്ററിൽ കുറിച്ചു. കർഷകസമര കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യർഥന പ്രകാരം വെമ്പട്ടിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.