ബി.ജെ.പിയില്‍ നുഴഞ്ഞ് കയറിയ ഏജന്റ് അനില്‍ ആന്റണി; നോട്ടയുമായി മത്സരിക്കുന്ന കനലൊരു തരി; പ്രതികാരം തീര്‍ക്കുന്ന പെട്രോള്‍ വില; കര്‍ണാടകയില്‍ കുത്തി ട്രോള്‍ പൂരം

കര്‍ണാടകയില്‍ ബിജെപി വലിയ തിരിച്ചടി നേരിട്ടതോടെ സമൂഹ് മാധ്യമങ്ങളില്‍ ട്രോള്‍ പൂരം. വലിയ ആത്മവിശ്വാസത്തോടെയാണ് ബിജെപി ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 137 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ഭരണമുറപ്പിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് സോഷ്യല മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞത്.

അടുത്ത കാലത്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന എകെആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്കെതിരെയും ട്രോളുകള്‍ പിറന്നിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ കേരളത്തിനെതിരെയുള്ള പ്രചാരണവും ട്രോളുകളുടെ വിഷയമായിട്ടുണ്ട്. ട്രോളുകള്‍ കാണം..

Read more