എമ്പുരാൻ സിനിമ കണ്ടിട്ടില്ലെന്നും സിനിമ കാണുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. സിനിമ സിനിമയാണ് എന്നാണ് എംടി രമേശ് പറഞ്ഞത്. അത് സംസ്ഥാന അധ്യക്ഷൻ എൻഡോസ് ചെയ്തതുമാണ്. താനും സിനിമ കാണും. രമേശ് പറഞ്ഞതാണ് പാർട്ടി നയമെന്നും ജോർജ് കുര്യൻ പറഞ്ഞു.
മോഹൻ ലാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി എത്തി. ഇപ്പോൾ ഉയർച്ചയിലേക്ക് വന്നു. മാധ്യമ പ്രവർത്തകർ പടം കാണു എന്നിട്ട് ചോദിക്കു. ബിജെപി അടുത്ത തിരഞ്ഞെടുപ്പിൽ കുതിച്ചുയരും. എമ്പുരാൻ ആദ്യം നെഗറ്റീവ് അതിനാൽ ഉയരങ്ങളിലേക്കുള്ള ബിജെപി പാതയാണ് എമ്പുരാൻ എന്നും ജോർജ് കുര്യൻ പറഞ്ഞു.
അതേസമയം എമ്പുരാൻ ഇന്ത്യ ഭരിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന സിനിമയാണെന്നും മോഹൻലാലിന്റെ ലെഫ്. കേണൽ പദവി തിരികെവാങ്ങണമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം സി രഘുനാഥ് പ്രതികരിച്ചിരുന്നു. ലെഫ് കേണൽ പദവി ഒഴിവാക്കാൻ കോടതിയിൽ പോകുമെന്ന് ബിജെപി നേതാവ് സി രഘുനാഥ് പറഞ്ഞു. എമ്പുരാൻ സിനിമക്കെതിരെ വിമർശനങ്ങൾ ശക്തമാവുന്നതിനിടെയാണ് രഘുനാഥിൻ്റെ വിമർശനം.