മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ വീടുകളിലും ഓഫീസുകളിലും നടത്തുന്ന സിബിഐ റെയ്ഡിനെ പരിഹസിച്ച് കാർത്തി ചിദംബരം രംഗത്ത്. ചെന്നൈ, മുംബൈ, ഒഡീഷ, ഡൽഹി, എന്നിവിടങ്ങളിലെ വീടുകളിലും ഓഫീസികളുമായി ഏഴിടത്താണ് ഇന്ന് റെയ്ഡ് നടന്നത്. എത്രവട്ടം സിബിഐ റെയ്ഡ് നടത്തിയതെന്ന് തനിക്ക് അറിയില്ലന്നും ഇനിയെങ്കിലും റെയ്ഡിന്റെ കണക്ക് സൂക്ഷിക്കണമെന്നും കാർത്തി ചിദംബരം പരിഹസിച്ചു.
കാർത്തി ചിദംബരന്റെ വിദേശ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് സിബിഐ റെയ്ഡ് നടത്തുന്നത് 2010-14 കാലഘട്ടത്തിലെ വിദേശ ഇടപാടുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കാലഘട്ടത്തിൽ പഞ്ചാബിലെ ഒരു പവർ പ്രൊജക്ടിലേക്ക് 250 ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കുന്നതിന് എം.പി കൂടിയായ കാർത്തി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് സിബിഐ പറയുന്നു.
Read more
ഏഴംഗ ഉദ്യോഗസ്ഥ സംഘമാണ് രാവിലെ 7.30ന് പരിശോധനയ്‌ക്കെത്തിയത്. ആ സമയത്ത് കാർത്തി ചിദംബരം വീട്ടിൽ ഉണ്ടായിരുന്നില്ലന്ന്. അദ്ദേഹത്തിൻറെ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. മുൻ കേന്ദ്രമന്ത്രി പി .ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎൻഎക്‌സ് മീഡിയയ്ക്ക് 305 കോടി രുപയുടെ വിദേശ ഫണ്ട് ലഭിക്കുന്നതിനുള്ള വിദേശ നിക്ഷേപ പ്രൊമോഷൻ ബോർഡിന്റെ ക്ലിയറൻസ് നൽകിയതുമായി ബന്ധപ്പെട്ടത് ഉൾപ്പെടെ നിരവധി കേസുകൾ കാർത്തി ചിദംബരത്തിനെതിരെയുണ്ട്. 2017 മേയ് 15ന് അഴിമതി കേസ് രജിസ്റ്റർ ചെയ്യുകയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിച്ചതിനും കേസെടുക്കുകയും ചെയ്തിരുന്നു. 2018 ഫെബ്രുവരിയിൽ കാർത്തി ചിദംബരം അറസ്റ്റിലായി. മാർച്ചിൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ ചിദംബരവും അറസ്റ്റിലായിരുന്നു.