പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന; കൂട്ടിയത് 102 രൂപ

രാജ്യത്തെ പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്. 102.50 രൂപയാണ് കൂടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിനാണ് വിലകൂട്ടിയത്. ഇതോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നല്‍കണം. നേരത്തെ ഇത് നേരത്തെ 2253 രൂപയായിരുന്നു.

നേരത്തെ അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായിരുന്നു. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. 250 രൂപയാണ് ഏപ്രിലില്‍ കൂട്ടിയത്. മാര്‍ച്ചിലും വിലവര്‍ദ്ധനവുണ്ടായിരുന്നു. 105 രൂപയാണ് അന്ന് കൂട്ടിയത്.

Read more

വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകള്‍ക്ക് വില വര്‍ദ്ധിക്കുന്നത് ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്.