അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്ത താലിബാൻ ഭീകരരുടെ കൂട്ടത്തിൽ മലയാളികളുണ്ടോ എന്ന സംശയം പ്രകടിപ്പിച്ച് ശശി തരൂർ. കാബൂൾ വളഞ്ഞതിന് പിന്നാലെ താലിബാൻ ഭീകരരിൽ ഒരാൾ ആഹ്ളാദത്താൽ കരയുന്ന ഒരു വീഡിയോയിൽ മറ്റൊരാൾ മലയാളം സംസാരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ ട്വീറ്റ്.
ആയുധധാരിയായ ഒരാൾ നിലത്തിരിക്കുന്നതും മറ്റൊരാൾ ‘സംസാരിക്കട്ടെ’ എന്ന് മലയാളത്തിൽ പറയുന്നതുമാണ് വീഡിയോയിൽ ഉള്ളത്. വീഡിയോയുടെ എട്ടാം സെക്കൻഡിൽ ആണ് ഈ മലയാളം വാക്ക് കേൾക്കുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞത് രണ്ട് മലയാളി താലിബാനുകളെങ്കിലും ഉണ്ടെന്ന് തോന്നുന്നതായും തരൂർ ട്വിറ്ററിൽ പറയുന്നു.
It sounds as if there are at least two Malayali Taliban here — one who says “samsarikkette” around the 8-second mark & another who understands him! https://t.co/SSdrhTLsBG
— Shashi Tharoor (@ShashiTharoor) August 17, 2021
Read more