മലയാളിയായ ഡോ എസ് സോമനാഥ് ഐഎസ്ആര്‍ഒയുടെ പത്താമത് ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററിന്റെ ഡയറക്ടറാണ്. ആലപ്പുഴ തുരവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായിരുന്നു.
ഡോ. കെ ശിവന്‍ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ഇസ്രോ തലപ്പെത്തുന്നത്. നേരത്തെ മലയാളിയായ എം.ജി.കെ മേനോന്‍, കെ കസ്തൂരിരംഗന്‍, ജി മാധവന്‍ നായര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ ഈ സ്ഥാനം വഹിച്ചിട്ടുണ്ട്.
Read more
റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പ്പനയിലും റോക്കറ്റ് ഇന്ദനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് സോമനാഥിനെ ഇസ്രോ തലപ്പെത്തിച്ചത്. 2018 മുതല്‍ വിഎസ്എസ്സി ഡയറക്ടറാണ് ഇദ്ദേഹം. ജിഎസ്എല്‍വി മാര്‍ക് 3 ഉള്‍പ്പെടെയുള്ള വിക്ഷേപണ വാഹനങ്ങള്‍ക്ക് രൂപം നല്‍കിയത് സോമനാഥിന്റെ നേതൃത്വത്തിലാണ്. കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബിടെക് ബിരുദം നേടി. എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് സ്വര്‍ണമെഡലോടെ പാസായി. 1985ലാണ് അദ്ദേഹം വിഎസ്എസ്സിയില്‍ ചേര്‍ന്നത്