മണിപ്പൂർ ബിജെപിയിൽ കൂട്ടരാജി; ജിരിബാമിലെ എട്ട് പ്രധാന നേതാക്കൾ രാജിവച്ചു

മണിപ്പൂരിൽ കലാപം രൂക്ഷമാകുമ്പോൾ ബിജെപിയിൽ കൂട്ടരാജി. ജിരിബാമിലെ 8 പ്രധാന നേതാക്കൾ രാജിവച്ചു. ബിരേൻ സർക്കാരിനെതിരായ പ്രതിഷേധ സൂചകമായാണ് രാജി. കൂട്ട രാജിയിൽ ബിജെപി ജിരിബാം മണ്ഡലിൻ്റെ പ്രമുഖ ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടുന്നു.

കെ. ജാദു സിംഗ് – പ്രസിഡൻ്റ്, മുതും ഹേമന്ത സിംഗ് – ജനറൽ സെക്രട്ടറി, പി. ബിരമണി സിംഗ് – ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ), മുതും ബ്രോജേന്ദ്രോ സിംഗ് – എക്സിക്യൂട്ടീവ് അംഗം, ടി. മേഘജിത് സിംഗ് – എക്‌സിക്യൂട്ടീവ് അംഗം, എൽ. ചാവോബ സിംഗ് – എക്‌സിക്യൂട്ടീവ് അംഗം ഉൾപ്പെടെ രണ്ട് പേർ എന്നിവരാണ് രാജിവച്ചത്. കാര്യക്ഷമമായ ഭരണത്തിൻ്റെ അഭാവവും, നിലവിലുള്ള വംശീയ, ക്രമസമാധാന പ്രതിസന്ധി പരിഹരിക്കാത്തതുമാണ് സ്ഥാനമൊഴിയാനുള്ള തങ്ങളുടെ കൂട്ടായ തീരുമാനത്തിലേക്ക് നയിച്ചതെന്ന് രാജിക്കത്തിൽ പറയുന്നു.

Read more

Manipur: Mass resignation rocks BJP Jiribam Mandal amid ongoing crisis